കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ 329 പ്രവാസികള്‍ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നതെന്ന് kuwait muncipality മുനിസിപ്പല്‍കാര്യ സഹമന്ത്രി അബ്‍ദുല്‍ അസീസ് അല്‍ മൊജെല്‍ പറഞ്ഞു. ഇവയില്‍ 124 തസ്‍തികകളും സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ച ശേഷം ഉപേക്ഷിച്ചവയാണെന്നാണ് വിവരം. മുനിസിപ്പാലിറ്റിയില്‍ മൃതദേഹങ്ങള്‍ സംസ്‍കരിക്കാനായി കുഴിയെടുക്കുന്നവര്‍, മെസഞ്ചര്‍മാര്‍, മൃതദേഹം കൊണ്ടുപോകുന്ന വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ തുടങ്ങിയ തസ്‍തികകളില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ തയ്യാറാവുന്നില്ലെന്നും ഈ ജോലികൽ സ്വദേശികൾ ഉപേക്ഷിച്ചതുമായാണ് സൂചന. അതുകൊണ്ടുതന്നെ ഇത്തരം തസ്‍തികകളില്‍ സ്വദേശിവത്കരണം നടപ്പാക്കുക പ്രയാസമാണെന്നാണ് നിലവിൽ മന്ത്രാലയം കണക്കാകുന്നത്. അതോടൊപ്പം തന്നെ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണമെന്ന് നിര്‍ദേശിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറുകളിലെ നിര്‍ദേശങ്ങള്‍ തങ്ങള്‍ കര്‍ശനമായി പിന്തുടരുന്നുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. സ്വദേശിവത്കരണ നിരക്ക് പാലിക്കാന്‍ വേണ്ടി പ്രവാസി ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുകയാണ് പ്രധാനമായും മുനിസിപ്പാലിറ്റി ചെയ്യുന്നത്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ സഹകരണത്തോടെ ഇതിനായി നീക്കങ്ങള്‍ തുടരുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q