കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വർണ, വജ്രാഭരണങ്ങളുടെ ഏറ്റവും വലിയ പ്രദർശനം ആരംഭിച്ചു. മിഷ്റിഫ് ഫെയർ ഗ്രൗണ്ടിൽ ആണ് പ്രദർശനം നടക്കുന്നത് gold shop. 200ൽ അധികം പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ പങ്കാളിത്തം മേളയിൽ ഉണ്ടാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി വ്യാപാരികളുടെയും സംരംഭകരുടെയും സാന്നിധ്യവും മേളയിൽ ഉണ്ടാകും. 18 -ാമത് അന്താരാഷ്ട്ര മേളയാണ് ഇക്കുറി രാജ്യത്ത് നടക്കുന്നത്. .ഇറ്റലി, അമേരിക്ക, തുർക്കി, ഇന്ത്യ, ബഹ്‌റൈൻ, തായ്‌ലൻഡ്, ഹോങ്കോങ്, കുവൈത്ത്, യുഎഇ, ലെബനൻ, സിംഗപ്പൂർ, ലിത്വാനിയ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ആഗോള വിദഗ്ധരും പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളും കമ്പനികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് കുവൈത്ത് ഇന്റർനാഷണൽ ഫെയർ കമ്പനിയുടെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സെക്‌ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബസ്മ അൽ ദുഹൈം അറിയിച്ചു. ആറു ദിവസമാണ് മേള നീണ്ടു നിൽക്കുക. മേളയിൽ സ്വർണ്ണ, വജ്രാഭരണങ്ങൾ വിൽക്കുന്നതിനും വിപണനം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രദർശനങ്ങൾ നടക്കും. തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുവാനും വിപണിയിലെ ഏറ്റവും പുതിയ പ്രവണതകൾ പ്രദർശിപ്പിക്കുവാനും വൈദഗ്ധ്യം കൈമാറുവാനും ഉള്ള വലിയ സാധ്യതകളാണ് മേള വ്യവസായികൾക്കും സംരംഭകർക്കും വിഭാവനം ചെയ്യുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/DYDPb48irAhIqIs6JJUM0q