കുവൈത്ത് സിറ്റി : കുവൈത്തിൽ ചില പ്രദേശങ്ങളിൽ നാളെ ശക്തമായ മഴക്ക് സാധ്യത ഉള്ളതായി storm sounds കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി മുന്നറിയിപ്പ് നൽകി. ചെങ്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദമാണ് രാജ്യത്ത് ശക്തമായ മഴ പെയ്യാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും ഇത് മൂലം ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും തിരമാലകൾ 6 അടി വരെ ഉയരുകയും ചെയ്യും. ശനിയാഴ്ച പുലർച്ചെ വരെ മഴ തുടരുവാൻ സാധ്യത ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7