കുവൈത്ത് സിറ്റി: ക്രിസ്തുമസ്, പുതുവത്സര സീസൺ ആയതോടെ കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്കിൽ വൻ വർധനവ്. cheapo air നേരത്തെ കൊച്ചി, തിരുവനന്തപുരം സെക്റ്ററുകളിലേക്കായിരുന്നു നിരക്ക് കൂടിയിരുന്നത് എന്നാൽ നിലവിൽ കണ്ണൂർ, കോഴിക്കോട് സെക്റ്ററുകളിലേക്കും നിരക്ക് കൂടിയിട്ടുണ്ട്. നേരത്തെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് സാധാരണ നിരക്കിൽ ടിക്കറ്റുകൾ ലഭിച്ചിരുന്നു. ഇതോടെ കൊച്ചി, തിരുവനന്തപുരം സെക്റ്ററുകളിലേക്കുള്ള യാത്രക്കാർ കൂടി ഇവിടേക്ക് ടിക്കറ്റുകൾ എടുക്കാൻ തുടങ്ങിയതോടെയാണ് ഈ സെക്റ്ററിലും ടിക്കറ്റ് നിരക്ക് കൂടിയത്. നിലവിൽ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും 16,000 രൂപക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്.കൊച്ചിയിലേക്ക് ഇത് സാധാരണ ദിവസങ്ങളിൽ 24,000 രൂപ വരെയും തിരുവനന്തപുരത്തേക്ക് 30,000 വരെയും വർധിച്ചിട്ടുണ്ട്. വാരാന്ത്യ ദിവസങ്ങളിൽ ഇത് ഇരട്ടിയായും ഉയരുന്നുണ്ട്. പലരും ക്രിസ്തുമസ് അവധി കഴിഞ്ഞു പുതു വത്സരം ആഘോഷിക്കാൻ കാത്തു നിൽക്കാതെ കുവൈത്തിലേക്ക് തിരിച്ചെത്താൻ പ്ലാൻ ചെയ്യുന്നുണ്ട് . ഇത്തരക്കാരെയും ടിക്കറ്റ് വർധനവ് വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഡിസംബർ അവസാനം മുതൽ ജനുവരി ആദ്യവാരം വരെ നാട്ടിൽനിന്ന് കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്കും ഉയർന്നിട്ടുണ്ട്. . അതേസമയം, ജനുവരി ആദ്യ ആഴ്ച്ച മുതൽ കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള നിരക്കിൽ കുറവുണ്ടെന്നാണ് വിവരം .നിലവിൽ 40 ദീനാർ, ആണ് ഈ സമയങ്ങളിൽ കുവൈത്തിൽ നിന്ന് നാട്ടിലേ വിവിധ വിമാനതാവങ്ങളിലേക്കുള്ള കുറഞ്ഞ നിരക്ക്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7