കുവൈത്ത് സിറ്റി: ക്രിസ്മസ്, ന്യൂ ഇയർ എന്നിവയുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ lulu hypermarket near me ആരംഭിച്ച പ്രത്യേക പ്രമോഷൻ തുടരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് വേണ്ട പ്രത്യേക ഇനങ്ങളും വിവിധ മത്സരങ്ങളും ലുലുവിന്റെ കുവൈത്തിലെ എല്ലാ ഔട്ട്ലറ്റുകളിലും സജ്ജീകരിച്ചിട്ടുണ്ട്. കേക്ക്, ചോക്ലറ്റ്, ബിസ്കറ്റ്, ചീസ്, ഇറച്ചി, മത്സ്യം തുടങ്ങി എല്ലാ വസ്തുക്കൾക്കും ഇവിടെ നിന്ന് വിലക്കുറവിൽ സ്വന്തമാക്കാം. ഡിസംബർ ആദ്യവാരം ആരംഭിച്ച ക്രിസ്മസ് പ്രമോഷനുകളും ഓഫറുകളും പുതുവർഷം വരെ തുടരുമെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു. പരിപാടിയോട് അനുബന്ധിച്ച്
സാന്താക്ലോസ് ഫാഷൻ ഷോ നടന്നു. ഇതിൽ ഒന്നാം സമ്മാന ജേതാവിന് 50 ദീനാർ വിലമതിക്കുന്ന സമ്മാനക്കൂപ്പൺ, രണ്ടാം സ്ഥാനത്തിന് 30 ദീനാർ സമ്മാന വൗച്ചർ, മൂന്നാം സ്ഥാനക്കാരന് 20 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചർ എന്നിവ നൽകി. ക്രിസ്മസ് ട്രീ ഡെക്കറേഷൻ ജേതാവിന് 25 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20, 10 ദീനാറിന്റെ സമ്മാന വൗച്ചറുകളും സമ്മാനിച്ചു. കേക്ക് ഡെക്കറേഷൻ ജേതാവിന് 25 ദീനാർ വിലയുള്ള ഗിഫ്റ്റ് വൗച്ചറും രണ്ടാം സ്ഥാനത്തിന് 20, മൂന്നാം സ്ഥാനക്കാരന് 10 ദീനാർ വിലയുള്ള ഗിഫ്റ്റ് വൗച്ചറും സമ്മാനിച്ചു. വിവിധ മത്സരങ്ങളിൽ 150ലധികം കുട്ടികൾ പങ്കെടുത്തു. എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7