വീട്ടിലിരുന്ന് ജോലി ചെയ്യാൻ പറ്റിയ മികച്ച ലോക രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം റാങ്ക് നേടി കുവൈറ്റ് wfh jobs. അമേരിക്ക, ചൈന എന്നീ രാജ്യങ്ങളെയെല്ലാം പിന്തള്ളിയാണ് കുവൈറ്റ് രണ്ടാം സ്ഥാനം പിടിച്ചത്. സർക്കിൾ ലൂപ് ഇൻഡെക്‌സാണ് ഈ പട്ടിക പുറത്തുവിട്ടത്. ഇന്റർനെറ്റിന്റെ വേഗം, ചെലവ്, മുറി വാടക, വർക്കിംഗ് ഹോളിഡ് വീസ, പ്രവാസികളോടുള്ള സമീപനം എന്നിവയെല്ലാം കണക്കിലെടുത്താണ് പട്ടിക തയാറാക്കിയത്. കൊവിഡ് മഹാമാരി വന്നതോടെ ഒട്ടുമിക്ക സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോഴും പല സ്ഥാപനങ്ങളും പൂർണമായും ഓഫിസ് ജോലിയിലേക്ക് തിരികെ പോയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സർക്കിൾ ലൂപ് ഇൻഡെക്‌സ് പട്ടിക തയ്യാറാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7