കുവൈറ്റ് സി: കുവൈറ്റില്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ കൂടുന്നതായി കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് hsbc credit card ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും തട്ടിപ്പുകാർ വീണ്ടും വീണ്ടും രംഗത്തെത്തുന്നതായും അധികൃതർ അറിയിച്ചു. കോടികളുടെ തട്ടിപ്പാണ് വിദേശസംഘങ്ങള്‍ നടത്തുന്നതെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് അധികൃതർക്ക് ലഭിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. ക്രെഡിറ്റ് കാര്‍ഡുകള്‍ മോഷ്ടിച്ചും തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇല്ലാത്ത നിക്ഷേപ പദ്ധതികള്‍, മറ്റ് സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയും വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. സ്വദേശികളും, പ്രവാസികളും ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ വീഴുന്നുണ്ടെന്നും റിമോട്ട് ആക്സസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ബാങ്ക് ഡാറ്റകള്‍ ചോര്‍ത്തിയും തട്ടിപ്പ് ആസൂത്രണം ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളും സംഘം തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ, വിശ്വസനീയമായ സ്രോതസുകളില്‍ നിന്ന് ഒഴികെയുള്ള കോളുകളോടും, സന്ദേശങ്ങളോടും പ്രതികരിക്കരുതെന്ന് കുവൈത്ത് സൊസൈറ്റി ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മേധാവി ഡോ. സഫാ സമാന് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7