കുവൈത്തിലെ ആഭ്യന്തര മന്ത്രാലയം 300 ഓളം ട്രാഫിക് പട്രോളിംഗുകൾ വാഹനങ്ങൾ പുതിയ രൂപത്തിൽ അവതരിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്ന mini cooper convertible സിയൻ കളറിൽ നിന്ന് മഞ്ഞ കളറാക്കിയാണ് വാഹനങ്ങൾക്ക് പുതിയ ലുക്ക് നൽകിയിരിക്കുന്നത്. നിലവിൽ 500 പട്രോൾ വാഹനങ്ങൾ സർവീസ് നടത്തുന്നുണ്ട്, വരും കാലയളവിൽ ഇവയെല്ലാം പുതിയ നിറത്തിലേക്ക് മാറും. ആഭ്യന്തര മന്ത്രാലയത്തിലെ മറ്റ് മേഖലകളിലെ പട്രോളിംഗിൽ നിന്ന് ഈ വാഹനങ്ങളെ വ്യത്യസ്തമാക്കുന്നതിനായിട്ടാണ് നടപടി. നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്താൻ മികച്ച സാങ്കേതിക വിദ്യകളും ക്യാമറകളും ഘടിപ്പിച്ച പുതിയ വാഹനങ്ങൾ അവതരിപ്പിക്കാനും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ആലോചിക്കുന്നുണ്ട്. നിയമലംഘനങ്ങൾ സ്വയമേവ രേഖപ്പെടുത്തുകയും ചിത്രങ്ങൾ ട്രാഫിക് സിസ്റ്റത്തിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന തരത്തിലായിരിക്കും പുതിയ ക്രമീകരണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7