കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ചൈന അടക്കമുള്ള രാജ്യങ്ങളിൽ പടർന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങൾ വീണ്ടും കൊവിഡ് ആശങ്കയിലാണ് istanbul airport transfer. ഈ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധം ഊർജ്ജിതമാക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യ. തെരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ നിർബന്ധിത ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകളിൽ യാത്ര ചെയ്യുന്ന 2 ശതമാനം യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളത്തിൽ റാൻഡം സാമ്പിൾ പരിശോധനയ്ക്ക് വിധേയരാക്കും. നിലവിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ഇത്തരത്തിൽ റാൻഡം സാമ്പിളിംഗ് തുടങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള യാത്രക്കാർ ആരോഗ്യനിലയെ കുറിച്ച് വിവരങ്ങൾ നൽകുന്ന എയർ സുവിധ ഫോം പൂരിപ്പിക്കണം എന്ന നിർദേശവും കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത് നിർബന്ധമായും ചെയ്താൽ മാത്രമേ സുഗമമായ യാത്ര സാധ്യമാകുകയുള്ളൂ. അതോടൊപ്പം തന്നെ വിമാനത്താവളത്തിൽ നടത്തുന്ന കൊവിഡ് പരിശോധനയിൽ രോഗം കണ്ടെത്തിയാൽ ആ വ്യക്തിയെ ഉടൻ തന്നെ ക്വാറന്റൈന് വിധേയമാക്കും. കൂടാതെ കഴിഞ്ഞ ദിവസം പുതിയ ചില മാർഗ നിർദേശങ്ങൾ കൂടി കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ കൂടുതൽ കൊവിഡ് പരിശോധനകൾ നടത്തും എന്നതാണ് ഇതിൽ പറയുന്നത്. അതായത്, ചൈന, തായ്ലൻഡ്, ജപ്പാൻ, സൗത്ത് കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് 2 ശതമാനം റാൻഡം സാമ്പിൾ കൂടാതെ വിശദ പരിശോധന നടത്തും എന്നാണ് പുതിയ നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7