കുവൈത്ത് സിറ്റി: പ്രതീക്ഷയോടെ പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങുകയാണ് കുവൈത്ത് new years eve london . രാജ്യത്തെ മാളുകളും സൂപ്പർമാർക്കറ്റുകളും പുതുവർഷാഘോഷത്തിന്റെ തിരക്കിലാണ്. 2020ന് ശേഷം ആദ്യമായി രാജ്യം കൊവിഡിനെ പേടിക്കാതെ പുതിയ വർഷത്തെ സ്വാഗതം ചെയ്യുകയാണ്. പുതുവർഷം കണക്കിലെടുത്ത് ജനുവരി ഒന്നിന് രാജ്യത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി മുതൽ തുടർച്ചയായ മൂന്നു ദിവസം അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. ഈ അവധി ദിവസങ്ങൾ അടിച്ചു പൊളിക്കുകയാണ് താമസക്കാരെല്ലാവരും. കുവൈത്തി പൗരന്മാരും പ്രവാസികളും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം വിവിധ ആഘോഷങ്ങൾക്കു തയാറെടുപ്പ് നടത്തുന്നുണ്ട്. തുറസ്സായ മരുഭൂമിയിലും ഫ്ലാറ്റുകളിലും പുതുവത്സര ആഘോഷങ്ങൾ നടക്കും. മാളുകൾ അലങ്കരിക്കുകയും വർണലൈറ്റുകൾ കൊണ്ട് മോടികൂട്ടുകയും ചെയ്തിട്ടുണ്ട്. വലിയ സ്ക്രീനുകളിൽ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതായ എഴുത്തുകളും ചിത്രങ്ങളും നഗരത്തിലുടനീളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ILFLwgBnr3t1fYqLSspvr7