കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസം മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ രണ്ട പേർ അറസ്റ്റിൽ. ഒരു ഇന്ത്യക്കാരനെയും ജോർഡൻ പൗരനുമാണ് പിടിയിലായത്. ഇറാനിൽനിന്ന് കടൽ മാർഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ക്യാപ്റ്റഗൺ ഗുളികകളുടെയും മയക്കുമരുന്നിൻറെയും വൻ ശേഖരമാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. 1.2 മില്യൺ ക്യാപ്റ്റഗൺ ഗുളിക, 250 കിലോ ഹഷീഷ്, 104 കിലോ ഷാബു എന്നിവയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത് . അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിയിലെ കണ്ണികളായ ഇവർ വിൽപനക്കാർക്ക് സാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന ഏജന്റുമാരാണെന്നാണ് നിഗമനം. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ പ്രത്യേക വിഭാഗത്തിന് കൈമാറി. ചോദ്യം ചെയ്യലിൽ ഇന്ത്യക്കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. . ഇന്ത്യക്കാരൻ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ സുലൈബിയ പ്രദേശത്ത് നടത്തിയ റെയ്ഡിൽ രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX