കുവൈറ്റ് സിറ്റി: നിയമലംഘകരെ കണ്ടെത്താൻ പരിശോധന കടുപ്പിച്ച് കുവൈത്ത്. കുവൈറ്റിൽ violation കഴിഞ്ഞ ദിവസം നടത്തിയ സുരക്ഷാ പരിശോധനയിൽ നിയമലംഘകരായ 33 പ്രവാസികളെ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. ഹോട്ടലുകൾ, അപ്പാർട്ട്മെന്റുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് പിടിയിലായത്. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ടവർക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX