കുവൈത്ത് സിറ്റി; കുവൈറ്റിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്. ഈ രണ്ട് ദിവസങ്ങളിലും നേരിയ storm sounds തോതിൽ ഇടത്തരം മഴയും ചിലപ്പോൾ തിങ്കളാഴ്ച രാവിലെ ചിലയിടങ്ങളിൽ കനത്ത മഴയും പെയ്തേക്കാം. ഈ മഴ ചൊവ്വാഴ്ച വൈകുന്നേരം വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. മഴയോടൊപ്പം തന്നെ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് മൂടിക്കെട്ടിയ അന്തരീക്ഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാറ്റിന്റെ വേഗത പരാമാവധി 50 കിലോമീറ്ററിലേക്ക് എത്തുകയും ഇത് ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ക്രമേണ മഴ കുറയുമെന്നും ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞ് രൂപപ്പെടുമെന്നും അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX