കുവൈത്ത് സിറ്റി; പരീക്ഷയ്ക്ക് കോപ്പിയടിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് രണ്ടുദിവസത്തിനിടെ amberstudent 834 വിദ്യാർത്ഥികളെ കുവൈറ്റിൽ പുറത്താക്കിയതായി റിപ്പോർട്ട്. ശാസ്ത്രം, സാഹിത്യം, മതവിഭാഗം എന്നീ വിഷയങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന വിദ്യാർത്ഥികളുടെ എണ്ണം 397 ആയതായും പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം പരീക്ഷ ചട്ടങ്ങളിൽ നിന്നും വ്യതിചലിച്ചതിനും കോപ്പിയടിക്കാൻ ഹെഡ്ഫോണുകൾ ഉപയോഗിച്ചതിനും സയൻറിഫിക് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളെയാണ് ഏറ്റവും അധികം പുറത്താക്കിയത് . ഗണിത പരീക്ഷയിൽ 247 കോപ്പിയടി കേസുകളും അറബിക് പരീക്ഷയിൽ 164 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സാഹിത്യ വിഭാഗത്തിൽ ആദ്യ രണ്ടു ദിവസങ്ങളിൽ നടന്ന പരീക്ഷയിൽ 848 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ തന്നെ ഫ്രഞ്ച് പരീക്ഷയിൽ 217 കേസുകളും അറബിക് പരീക്ഷയിൽ 191 കേസുകളും മത വിദ്യാഭ്യാസത്തിൽ 15 കേസുകളും ആണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഹൈസ്ക്കൂൾ പരീക്ഷകളിൽ ഇത്തരത്തിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ നടക്കുന്ന തട്ടിപ്പ് സ്ഥിരമായി മാറിയെന്ന് അധികൃതർ വ്യക്തമാക്കി. എക്സ്റ്റേണൽ ഇയർ കനാലിൽ സ്ഥാപിക്കാൻ കഴിയുന്ന ചെറിയ ഹെഡ്ഫോണുകളുടെ സഹായത്തോടെയാണ് കോപ്പിയടി. ഇത് വഴി വിദ്യാർഥികൾക്ക് പരീക്ഷയുടെ ചോദ്യങ്ങൾ അയക്കാനും ഉത്തരങ്ങൾ സ്വീകരിക്കാനും ആകും. ഉയർന്ന മാർക്കിനും മുൻനിര കോളേജുകളിൽ അഡ്മിഷൻ നേടാനുമായി മാതാപിതാക്കൾ തന്നെ ഇത്തരം ഉപകരണങ്ങൾ വിദ്യാർത്ഥികൾക്ക് വാങ്ങി നൽകാറുണ്ടെന്നാണ് കണ്ടെത്തൽ. ട്വിറ്റർ ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം ഹെഡ് ഫോണുകൾക്ക് 10 മുതൽ 70 ദിനാർ വരെയാണ് വില.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX