കുവൈത്ത് സിറ്റി; കുവൈത്തിൽ വെള്ളിയാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ ഈ വാരാന്ത്യത്തിൽ രാത്രിയിലും mist അതിരാവിലെയും കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യത്തെ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂടൽ മഞ്ഞ് കാരണം ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും അതിനാൽ റോഡ് ഉപയോക്താക്കൾ, പ്രത്യേകിച്ച് കുവൈറ്റിന്റെ ഉൾ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അൽ ഒതൈബി മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX