യൂറോ ഫൈറ്റർ വിമാന ഇടപാട് കേസിൽ കുവൈത്ത് മുൻ പ്രതിരോധ മന്ത്രിക്ക് ആശ്വാസം. മുൻ പ്രതിരോധ മന്ത്രി criminal justice ഷെയ്ഖ് ഖാലിദ് അൽ ജാറയെ കൗൺസിലർ നാസർ അൽ ഹൈദിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ കോടതി വെറുതെ വിട്ടു. കേസുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്. യൂറോഫൈറ്റർ വിമാന ഇടപാടുമായി ബന്ധപ്പെട്ട് നഷ്ടം വരുത്തിയെന്നും പൊതുപണം അനാവശ്യമായി ഉപയോഗിച്ചെന്നുമായിരുന്നു മന്ത്രിക്കെതിരായ കേസ്. മന്ത്രിമാരുടെ കോടതിയിലെ പെർമനന്റ് ഇൻവെസ്റ്റിഗേഷൻ കമ്മറ്റിയാണ് അൽ ജാറയെയും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കോടതിയിലേക്ക് റഫർ ചെയ്തത്. എന്നാൽ, കമ്മറ്റി ചുമത്തിയ കുറ്റങ്ങൾ ആരോപണ വിധേയർ നിഷേധിക്കുകയായിരുന്നു. അതേസമയം, മന്ത്രിമാരുടെ കോടതിയുടെ വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ക്രിമിനൽ കോടതി ഓഫ് കാസേഷന് മുൻപാകെ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX