കുവൈറ്റ്: കുവൈത്തിൽ നിന്ന് വിവാഹത്തിന് നാട്ടിലേക്കു തിരിച്ച പ്രവാസി മലയാളി യുവാവിന്റെ യാത്രമുടങ്ങി. travel ban കെട്ടിട വാടക നൽകാൻ മറന്നുപോയതാണ് യുവാവിന് വിനയായത്. ഒടുവിൽ നിശ്ചയിച്ച ദിവസം നാട്ടിൽ എത്താൻ കഴിയാതായതോടെ യുവാവിന്റെ വിവാഹ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കേണ്ടി വന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി അരുൺകുമാറിനാണ് വാടകയുടെ പേരിൽ സ്വന്തം വിവാഹദിവസം നാട്ടിലെത്താൻ കഴിയാതിരുന്നത്. ഈ മാസം 16ന് നടക്കേണ്ടിയിരുന്ന വിവാഹമാണ് മുടങ്ങിയത്. വിവാഹത്തിന് വേണ്ടി നാട്ടിലേക്ക് പോകാൻ 12നാണ് അരുൺ ടിക്കറ്റെടുത്തത്. ഇത് പ്രകാരം അന്നേ ദിവസം വിമാനത്താവളത്തിലെത്തി മറ്റു നടപടികൾ പൂർത്തിയാക്കി ലഗേജ് വിട്ടു. എന്നാൽ എമിഗ്രേഷൻ വിഭാഗത്തിലെത്തിയതോടെയാണ് യാത്രാവിലക്കുണ്ടെന്ന് അറിയിച്ചത്. ഇതോടെ നാട്ടിലേക്ക് പോകാൻ കഴിയാതെയായി. ഒടുവിൽ കെ.കെ.എം.എ നേതാക്കൾ ഇടപെട്ടാണ് യാത്രാവിലക്ക് നീക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX