കുവൈത്ത് സിറ്റി; രാജ്യത്ത് അടുത്തിടെയായി നിരവധി കുട്ടികൾ മയക്കുമരുന്നിന് അടിമയാകുന്നതായി റിപ്പോർട്ട്. chemotherapy drugs തങ്ങളുടെ കുട്ടികൾ മയക്കുമരുന്ന് അടിമപ്പെട്ടു എന്നും അവരുടെമേൽ നിയന്ത്രണം നഷ്ടപ്പെട്ടതായും പൗരന്മാരും പ്രവാസികളുമായി 340 പേർ പരാതിപ്പെട്ടതായാണ് വിവരം. മക്കളുടെ പെരുമാറ്റം ശരിയാക്കാനും ചികിത്സിക്കാനും ബന്ധപ്പെട്ട അതോറിറ്റികളോട് മാതാപിതാക്കൾ അഭ്യർത്ഥിച്ചു. അതേസമയം, രക്ഷിതാക്കളുടെ ഇത്തരം നടപടികൾ മയക്കുമരുന്നെന്ന വിനാശകരമായ വിപത്തിന്റെ അപകടങ്ങളെ കുറിച്ചുള്ള സമൂഹത്തിൻറെ അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പത്തായ യുവ സമൂഹത്തെ നാശത്തിലേക്ക് തള്ളിവിടുന്ന ഈ മാരകവിപത്ത് തടയുക തന്നെ വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതിനായി മയക്കുമരുന്ന് വിപണം ചെയ്യുന്നവരെ തടയുന്നതിന് എല്ലാവരുടെയും യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ആസക്തിയുള്ളവരെ ചികിത്സിക്കാൻ ലക്ഷ്യമായിട്ടുള്ള പദ്ധതികൾ നടപ്പാക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX