കുവൈത്ത് സിറ്റി: കുവൈത്തിൽ 14 വയസുകാരി കെട്ടിടത്തിന് മുകളിൽ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു jumping . സാദ് അൽ അബ്ദുള്ള പ്രദേശത്തുള്ള കെട്ടിയത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെൺകുട്ടി ഏത് രാജ്യക്കാരിയാണെന്ന് വ്യക്തമല്ല. പെൺകുട്ടി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴെ വീണതായി ജഹ്‌റ ഗവർണറേറ്റിലെ പൊതു സുരക്ഷാ വിഭാഗത്തിന് വിവരം ലഭിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തുകയുമായിരുന്നു. മെഡിക്കൽ എമർജൻസി ടീമിന്റെ സഹായത്തോടെ പെൺകുട്ടിയെ ജഹ്‌റ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ ഒന്നിലേറെ സ്ഥലങ്ങളിൽ ഒടിവുകളുണ്ടായിട്ടുണ്ട്. അതേസമയം, സഹോദരിമാരുമായുള്ള തർക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പിതാവ് പബ്ലിക് പ്രോസിക്യൂട്ടറോട് പറഞ്ഞു. ഇദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂട്ടർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആത്മഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായി സുരക്ഷാ അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX