കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ fire force പ്രവാസി യുവതിക്ക് പൊള്ളലേറ്റു. ഏഷ്യൻ സ്വദേശിയായ യുവതിക്കാണ് പൊള്ളലേറ്റത്. പത്തു നിലകളുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. കനത്ത പുക കെട്ടിടത്തിലുടനീളം വ്യാപിച്ചു. സംഭവം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ ജനറൽ ഫയർഫോഴ്സ് സംഘം ഉടൻ തന്നെ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ അണച്ചു. പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തമുണ്ടായതായി സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്ട്മെന്റിന് റിപ്പോർട്ട് ലഭിച്ച ഉടനെ അൽ ബിദ, സാൽമിയ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ പ്രസ്താവനയിലൂടെ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX