expatകുവൈത്തിലെ പ്രമുഖ വ്യവസായി നാട്ടിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന expat ജോൺ മാത്യു നാട്ടിൽ നിര്യാതനായി. എറണാകുളത്ത് തേവരയിലെ വീട്ടിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. 1962 ആഗസ്റ്റ് 14 നാണ് ജോൺ ആദ്യമായി കുവൈത്തിലെത്തിയത്. കുവൈത്ത് ജലവൈദ്യുത മന്ത്രാലയം ജീവനക്കാരനായാണ് പ്രവാസ ലോകത്ത് ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്. പിന്നീട് സ്വന്തമായി വ്യവസായ സ്ഥാപനം ആരംഭിക്കുകയും മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് പേർക്ക് ജോലി നൽകുകയും ചെയ്തു. അതോടൊപ്പം തന്നെ ഇദ്ദേഹം ഇക്കാലയളവിൽ പുസ്തകങ്ങൾ രചിക്കുകയും ചെയ്തു. 60 വർഷം പ്രവാസിയായി ജീവിച്ച ശേഷം ഈ വർഷം ഓഗസ്റ്റ് അവസാനത്തിലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: രമണി. മക്കൾ: അന്ന, സാറ, മറിയ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *