കുവൈറ്റ് സിറ്റി: കുവൈത്തിലെ സുലൈബിയയിലെ ടെന്റിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു truck tent. 17 കാരനായ കുവൈത്തി യുവാവാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. കത്തിനശിച്ച മുറിയിലെ സാധനസാമഗ്രികൾ പരിശോധിക്കുന്നതിനിടെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്യാമ്പ് ഉടമയുടെ മൊഴികൾ രേഖപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX