കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിദഗ്ദ തൊഴിലാളികളുടെ domestic workers റിക്രൂട്ട്മെന്റിനു കൂടുതൽ നടപടിക്രമങ്ങൾ നിർണ്ണയിക്കാൻ തീരുമാനം.പ്രത്യേകിച്ച് എഞ്ചിനീയറിംഗ് മേഖലയിലെ റിക്രൂട്ട്മെന്റിനെയാണ് പുതിയ നീക്കം പ്രധാനമായും ബാധിക്കുക.ഇന്ത്യയിലെ സർവ്വകലാശാലകളുടെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് നിശ്ചയിച്ച മാനദണ്ഠങ്ങൾ അടിസ്ഥാനമാക്കി നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ ചില സർവ്വകലാശാലകളും അവിടുത്തെ അധ്യാപന രീതികളും മനസ്സിലാക്കുന്നതിനായി ഒരു കുവൈത്തി സംഘം ഇന്ത്യ സന്ദർശിക്കാനും ഒരുങ്ങുകയാണ്. കുവൈത്ത് മാനവശേഷി സമിതി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് ഈ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈജിപ്തിൽ നിന്നുള്ള തൊഴിലാളികൾക്ക് തൊഴിൽ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ച തീരുമാനം തുടരാനാണ് നിലവിൽ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX