കുവൈത്ത് സിറ്റി; കുവൈത്തിൽ അനധികൃതമായി നാടൻ മദ്യം നിർമ്മിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തി liquor. മദ്യ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് അഞ്ച് പേരെ ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തു. ജാബ്രിയ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രാദേശികമായി മദ്യനിർമ്മാണം നടത്തിയവരെ പിടികൂടിയത്. പിടിയിലായവരിൽ നിന്ന് വൻതോതിൽ മദ്യക്കുപ്പികളും മദ്യം ഉൽപ്പാദിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും സംഘം പിടിച്ചെടുത്തു. ഇവർ കുവൈത്തിൽ വിൽക്കാൻ പദ്ധതിയിട്ടാണ് മദ്യം നിർമ്മിച്ചത്.അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1