കുവൈത്ത് സിറ്റി; കുവൈറ്റിൽ ആശുപത്രി ജീവനക്കാരനെ യുവാവ് മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. hospital near me അൽ റാസി ആശുപത്രിയിലെ പബ്ലിക് റിലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനെയാണ് കുവൈത്ത് പൗരൻ മൂർച്ചയുള്ള വസ്തുകൊണ്ട് ആക്രമിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്. തന്റെ ബന്ധുവിനെ കാണാൻ എത്തിയ യുവാവ് ആശുപത്രി അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയും പ്രശ്നം ഉണ്ടാക്കുകയുമായിരുന്നു. തൻറെ ബന്ധുവിനെ കാണാൻ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള വാർഡിൽ കയറണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. വാർഡിൽ പ്രവേശിക്കുന്നതിന് അനുവദിക്കപ്പെട്ട സമയം അവസാനിച്ചു എന്ന് ജീവനക്കാർ അറിയിച്ചതോടെ ഇയാൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് യുവാവിനെ പുറത്താക്കി. ഇതിന് ശേഷം കുറച്ച് സമയം കഴിഞ്ഞ് യുവാവ് മറ്റ് രണ്ടുപേരെ ഒപ്പം കൂട്ടി ആശുപത്രിയിൽ തിരച്ചെത്തുകയും ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ജീവനക്കാരന് മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. മൂക്കിന് പൊട്ടലും ഉണ്ട്. ജീവനക്കാരനെ ആക്രമിച്ച നിർഭാഗ്യകരമായ സംഭവത്തെ ആരോഗ്യമന്ത്രാലയം അപലപിച്ചു. തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പൂർണപിന്തുണ നൽകുമെന്നും അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ രോഗികളുടെ സുഖവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് സന്ദർശന സമയങ്ങളിൽ സന്ദർശകർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1