കുവൈത്ത് സിറ്റി; ഭൂകമ്പം കനത്ത നാശം വിതച്ച തുർക്കിയിലെയും, സിറിയയിലെയും ദുരിതബാധിതർക്ക് kuwait tv സഹായ ധനം സമാഹരിക്കുന്നതിനായി കുവൈത്ത് ടിവിയിൽ പ്രത്യേക പ്രചരണ പരിപാടി തുടങ്ങും. ഇന്ന് (ഫെബ്രു. 11, ശനി) മുതലാണ് പ്രത്യേക പരിപാടി ആരംഭിക്കുന്നത്. അമീറിന്റെയും, കിരീടവകാശിയുടെയും നിർദ്ദേശപ്രകാരമാണ് കുവൈറ്റ് നിങ്ങളുടെ അരികിൽ എന്ന പേരിലുള്ള പരിപാടി തുടങ്ങിയത്. ഉച്ചയ്ക്ക് 12 മുതൽ അർധരാത്രി വരെ പരിപാടിയുണ്ടാകും. വിദേശകാര്യ, വിവര മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് ഇത് നടത്തുന്നത്. കഴിഞ്ഞ ദിവസം കുവൈറ്റ് ദുരിതബാധിതർക്ക് 30 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ, 80 ടൺ മെഡിക്കൽ, ഭക്ഷ്യ വസ്തുക്കളും അയച്ചു. തുർക്കിയിലെ രക്ഷാപ്രവർത്തനങ്ങളിലും കുവൈറ്റ് പങ്കെടുക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1