കുവൈറ്റ് സിറ്റി: കുവൈറ്റിൽ രണ്ട് മക്കളെ കൊലപ്പെടുത്തി ശേഷം പ്രവാസി ഇന്ത്യൻ യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു expat. ഫഹാഹീലിലെ സൂക്ക് സബാഹിൽ ആണ് സംഭവം നടന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിവരം അറിഞ്ഞ് എമർജൻസി ടീം സംഭവസ്ഥലത്തെത്തുകയും, യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവർ താമസക്കുന്ന അപ്പാർട്ട്മെന്റ് പരിശോധിച്ചതോടെയാണ് രണ്ട് കുട്ടികളെ കഴിത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തമിഴ്നാട് സ്വദേശിനിയായ യുവതിയും മക്കളുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങളും മറ്റു വിശദാംശങ്ങളും ലഭ്യമായിട്ടില്ല. അതേ സമയം സംഭവത്തെ കുറിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഊർജ്ജിതമായി അന്വേഷണം നടത്തി വരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1