കുവൈത്ത് സിറ്റി; ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 28 ചൊവ്വാഴ്ച രാത്രി 8 മണിക്ക് national day ഗ്രീൻ ഐലൻഡ് മുതൽ കുവൈറ്റ് ടവർ വരെ കരിമരുന്ന് പ്രയോഗം നടത്തുമെന്ന് ദേശീയ ആഘോഷങ്ങളുടെ സ്ഥിരം സമിതി അറിയിച്ചു. ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈറ്റ് ടവർ എന്നിവിടങ്ങളിൽ നിന്ന് പടക്കം പൊട്ടിച്ച് ആഘോഷങ്ങൾക്ക് തുടക്കമിടുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഷോയ്‌ക്കൊപ്പം ലേസർ ലൈറ്റിംഗ് ഡിസ്‌പ്ലേകളും അതിശയിപ്പിക്കുന്ന ദൃശ്യ പ്രകടനങ്ങളും ഉണ്ടായിരിക്കും. ദേശീയ ആഘോഷങ്ങളിലുടനീളം നിരവധി പ്രദർശനങ്ങളും ചടങ്ങുകളും നടത്തുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1