കുവൈത്ത് സിറ്റി: കുവൈറ്റിൽ വില നിരീക്ഷിക്കാൻ മന്ത്രാലയം ചുമതലപ്പെടുത്തിയ സംഘം ഷുവൈക്ക് മേഖലയില്‍ പരിശോധന നടത്തി. റമദാൻ മാസത്തിന് മുന്നോടിയായാണ് പരിശോധന. ഈത്തപ്പഴ കടകളിലും മില്ലുകളിലും പരിശോധന നടത്തിയ സംഘം മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിശുദ്ധ റമദാൻ മാസത്തില്‍ കൃത്രിമ വിലക്കയറ്റം ഉണ്ടായാൽ മന്ത്രാലയം കര്‍ശന നടപടികൾ സ്വീകരിക്കും.
വാണിജ്യ മന്ത്രാലയത്തിലെ ചരക്കുകളുടെ മേൽനോട്ടത്തിനും അവയുടെ വില നിശ്ചയിക്കുന്നതിനുമുള്ള ടെക്‌നിക്കൽ സ്റ്റാഫ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. അടിസ്ഥാന ചരക്കുകളുടെ വില ഉയരാനുള്ള സാധ്യത മുൻനിർത്തി അവ നിരീക്ഷിക്കുക എന്നതാണ് ടീമിന്റെ ചുമതല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1