ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി താമസക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം traffic rule. വാഹനത്തിന്റെ ഭാഗങ്ങൾ മുഴുവൻ മറയ്ക്കരുതെന്നും ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. വാഹനത്തിന്റെ വിന്റോകൾ, വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് മുതലായവ പതാകയോ മറ്റേതെങ്കിലും അലങ്കാരങ്ങളോ ഉപയോഗിച്ച് പൊതുജനങ്ങൾ മറയ്ക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്ന സമയത്ത് കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1