കുവൈത്ത് സിറ്റി :കുവൈത്തിൽ ടിക് ടോക് ആപ്ലിക്കേഷന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് tiktok shop റിപ്പോർട്ട്. ടിക് ടോക്ക് ആപ്ലിക്കേഷൻ നടത്തുന്ന ചാരപ്രവർത്തനങ്ങളിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുതിന്റെ ഭാഗമായാണ് തീരുമാനം. അടുത്തിടെ ജീവനക്കാരുടെ ഔദ്യോഗിക സ്മാർട് ഫോണുകളിൽ ടിക് ടോക്ക് ആപ്പ് ഉപയോഗിക്കുന്നത് യൂറോപ്യൻ കമ്മീഷൻ വിലക്കിയിരുന്നു. ഈ നടപടി വിവര സുരക്ഷാ വിദഗ്ധനും കുവൈത്ത് ഇലക്ട്രോണിക് മീഡിയ ഫെഡറേഷൻ സൈബർ സുരക്ഷാ സമിതി മേധാവിയുമായ മുഹമ്മദ് അൽ റാഷിദി സ്വാഗതം ചെയ്യുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് രാജ്യത്ത് ടിക് ടോക്ക് നിരോധിക്കാനുള്ള ചർച്ചകളും സജീവമാകുന്നത്. ചാരവൃത്തി സംശയിക്കപ്പെടുന്ന ടിക്ടോക്കിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് യു. എസ്. സെനറ്റിൽ ആവശ്യം ഉയർന്നിരുന്നെന്നും അൽ റാഷിദി വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിരോധനം നിലനിൽക്കുന്ന ആപ്പാണ് ‘ടിക് ടോക് ‘. നിലവിൽ അധികൃതർ നൽകുന്ന സൂചനകൾ അനുസരിച്ച് അടുത്ത് തന്നെ കുവൈത്തിലും ടിക് ടോക്ക് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് വ്യക്തമാകുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB