കുവൈത്ത് സിറ്റി: കുവെെത്തില്‍ അശ്ലീല ചിത്രങ്ങളടെ പ്രദർശനം നടത്തിയതിനെതിരെ നടപടിയെടുത്ത് അധികൃതർ. കഴിഞ്ഞ ദിവസം ഒരു വാണിജ്യ സമുച്ചയത്തിലാണ് ഇത്തരത്തില്‍ പ്രദര്‍ശനം നടത്തിയത്.
വാണിജ്യ സമുച്ചയത്തില്‍ പൊതു ധാർമ്മികത ലംഘിച്ച അശ്ലീല ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും പ്രദർശനത്തിന്റെ നിയമലംഘനമുണ്ടായെന്നുമാണ് വാണിജ്യ മന്ത്രാലയ റിപ്പോർട്ട്. ഒരു ഉപഭോക്താവിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എമർജൻസി ടീം ഉടൻ പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തുകയും ചെയ്തു. നിയമലംഘകർക്കെതിരെ നടപടികൾ പൂർത്തിയാക്കിയെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB