കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരെ ചികിത്സിക്കാനും അവരുടെ ലഹരി അഡിക്ഷന്‍ മാറ്റുന്നതിനുമായി നിയോഗിക്കപ്പെട്ട വ്യക്തി തന്നെ അവര്‍ക്ക് മയക്കുമരുന്ന് നല്‍കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. താന്‍ ജോലി ചെയ്തിരുന്ന ജയിലിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതുള്‍പ്പെടെ നാല് കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. കുവൈറ്റ് ജയിലില്‍ റിസര്‍ച്ച് സൈക്കോളജിസ്റ്റായി നിയോഗിക്കപ്പെട്ട വ്യക്തിക്കാണ് കോടതി ശിക്ഷ വിധിച്ചത്.
ഇയാളില്‍ നിന്ന് സൈക്കോട്രോപിക് ഗുളികകളും മറ്റ് മയക്കുമരുന്ന് വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് താന്‍ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ട തടവുകാര്‍ക്കു വേണ്ടിയാണ് മയക്കു മരുന്ന് ഒളിപ്പിച്ച് കടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB