കുവൈറ്റ്: കുവൈറ്റിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് rain നൽകി. ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും എന്നും നേരിയതോ മിതമായതോ ആയ കാറ്റ് വടക്കുകിഴക്ക് വരെ മണിക്കൂറിൽ 08-45 കി.മീ വേഗതയിൽ വീശുമെന്നും മുന്നറിയിപ്പ് പറയുന്നു. ചിതറിയ മഴയ്ക്കും ചില സമയങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. രാത്രിയിൽ തണുത്ത കാലാവസ്ഥ ആയിരിക്കും. വൈകുന്നേരങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചു.കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് 24 ഡിഗ്രി സെൽഷ്യസായിരിക്കും കൂടിയ താപനിലയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue