കുവൈത്ത് സിറ്റി :തുർക്കിയിൽ ഭൂകമ്പം ബാധിത പ്രദേശങ്ങളിൽ കുവൈത്തിന്റെ പേരിൽ നഗരം സ്ഥാപിക്കുന്നതായി to help വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി കുവൈത്തിലെ തുർക്കി സ്ഥാനപതി ടോബി സോൻമെസ്, യൂണിയൻ ഓഫ് ചാരിറ്റീസ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് മേധാവി ഡോ. നാസർ അൽ-അജ്മിയുമായി ചർച്ച നടത്തി. ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ കുവൈത്തും കുവൈത്തി ജനതയും നൽകുന്ന സഹായങ്ങൾക്കും പിന്തുണകൾക്കും സോൻമെസ് നന്ദി അറിയിക്കുകയും ചെയ്തു. സാഹോദര്യത്തിൽ അടിസ്ഥാനമാക്കിയുള്ള സ്നേഹവും ഐക്യദാർഢ്യവുമാണ് തുർക്കിയോടെ കുവൈത്ത് കാണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് തങ്ങളുടെ ഭവനങ്ങൾ സൗജന്യമായി ഉപയോഗിക്കാമെന്ന് തുർക്കിയിലെ റിയൽ എസ്റ്റേറ്റ് ഉടമകളായ ചില കുവൈത്തികൾ വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്. 21 മില്യൺ ദിനാർ ആണ് ‘കുവൈത്ത് നിങ്ങൾക്കരികെ’ എന്ന പ്രചാരണ പരിപാടിയിലൂടെ ദുരിത ബാധിതർക്കായി കുവൈത്ത് സമാഹരിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue