കുവൈത്ത് സിറ്റി; കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിലെ വ്യാജ ഗാർഹിക തൊഴിലാളി law ഓഫീസിൽ നിന്നും ലൈസൻസില്ലാതെ ഫ്ലാറ്റിൽ നടത്തിയ വ്യാജ സലൂണിൽ നിന്നുമായി 9 പേർ പിടിയിലായി. ഹവല്ലി, ഹുനിറ്റീസ് പ്രദേശങ്ങളിൽ നിന്നായി 15 റസിഡൻസി നിയമലംഘകരെയും പിടികൂടി. വീടുകളിൽ നിന്ന് തൊഴിലാളികളെ കടത്തിക്കൊണ്ടുപോകുന്ന ഒരാളും പിടിയിലായിട്ടുണ്ട്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻവെസ്റ്റിഗേഷൻ നടത്തുന്ന സുരക്ഷ പരിശോധനയുടെ ഫലമായിട്ടാണ് ഇത്രയധികം നിയമലംഘകർ പിടിയിലായത്. പിടിയിലായ എല്ലാവരെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue