കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും മുനിസിപ്പാലിറ്റിയുടെ പൊതുശുചിത്വ cleaning services പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ ക്യാമ്പയിൽ തുടരുകയാണ്. രാജ്യത്തെ ശുചിത്വനിലവാരം ഉയർത്തുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കുവൈത്തിലുടനീളം ശുചിത്വ കാമ്പെയിൻ നടക്കുന്നത്. ശുചിത്വം, മാലിന്യം തള്ളൽ എന്നിവയുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി വഫ്റയിൽ ഫീൽഡ് കാമ്പെയിനുകൾ നടത്തിയതായി ഡിപ്പാർട്മെന്റ് ഡയറക്ടർ നവാഫ് അൽ മുതൈരി അറിയിച്ചു. ഏകദേശം 9,500 ക്യുബിക് മീറ്റർ മാലിന്യം വഫ്റയിൽ നിന്ന് നീക്കം ചെയ്തു. നീക്കം ചെയ്ത മാലിന്യമെല്ലാം മുനിസിപ്പാലിറ്റിയുടെ ലാൻഡ് ഫില്ലുകളിലേക്കാണ് മാറ്റിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue