കുവൈറ്റ് സിറ്റി: കുവൈത്തിൽ മയക്കുമരുന്നുകളുമായി വിമാനത്താവളത്തിലെത്തിയ പ്രവാസികൾ അറസ്റ്റിൽ. കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 5ൽ ആണ് ഇവർ മയക്കുമരുന്നുമായി എത്തിയത്. കസ്റ്റംസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് വ്യത്യസ്ത കേസുകളിലാണ് നടപടി. ക്രിസ്റ്റൽ മെത്തും 10 സൈക്കോട്രോപിക് ക്യാപ്സ്യൂളുകളും പഴ്സിനുള്ളിൽ ഒളിപ്പിച്ച ഒരു അറബ് പൗരനാണ് ആദ്യം വിമാനത്താവളത്തിൽ പിടിയിലായത്. പിന്നാലെ ഹാഷിഷുമായി എത്തിയ ഏഷ്യക്കാരനും പിടിവീണു. ഒരു വലിയ ബാഗിനുള്ളിൽ ചെറിയ 80 പായ്ക്കറ്റുകളിലായാണ് ഇത് ഒളിപ്പിച്ചിരുന്നത്. പിടിയിലായ മൂന്നാമനിൽ നിന്ന് കഞ്ചാവടക്കമുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue