കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന മലയാളി നഴ്സ് നാട്ടിൽ മരിച്ചു. പത്തനംതിട്ട കോന്നി expat സ്വദേശിനി അശ്വതി ദിലീപ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സബാ എൻബികെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. അസുഖം ബാധിച്ചതോടെയാണ് നാട്ടിലേക്ക് പോയത്. കുവൈറ്റ് അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ ജീവനക്കാരനായ പത്തനംതിട്ട കോന്നി കുമ്മണ്ണൂർ കറ്റുവീട്ടിൽ പുത്തൻവീട് (മെഴുവേലിൽ) ദിലീപിൻ്റെ ഭാര്യയാണ്. മക്കൾ: അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue