കുവൈത്ത് സിറ്റി; കുവൈത്തിൽ ദേശീയ തൊഴിൽ റജിസ്റ്ററിലെ 3, 5 വിഭാഗത്തിലുള്ളവരുടെ permit to work വർക്ക് പെർമിറ്റ് സ്വമേധയാ പുതുക്കണം. പ്രത്യേക അനുമതിയോടെ ജോലി ചെയ്യുന്ന 15–18 വയസ്സുകാരുടെയും മനുഷ്യാവകാശ സംഘടനകളിൽ ജോലി ചെയ്യുന്നവരുടെയും വർക്ക് പെർമിറ്റാണ് സ്വമേധയാ പുതുക്കുന്നത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ബന്ധപ്പെട്ട കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue