കുവൈത്ത് സിറ്റി; വിശുദ്ധ റമദാൻ മാസത്തിൽ സർക്കാർ ഏജൻസികൾക്ക് സിവിൽ സർവീസ് കമ്മീഷൻ (സിഎസ്സി) working time ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചു.സിഎസ്സിയുടെ അറിയിപ്പ് പ്രകാരം റമദാൻ മാസത്തിൽ ജീവനക്കാരുടെ പ്രവൃത്തി സമയം നാലര മണിക്കൂറായിരിക്കും. എന്നിരുന്നാലും ഓരോ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനും താഴെ പറയുന്ന സമയങ്ങളിലാണ് ജീവനക്കാർ എത്തേണ്ടത്. പതിവിൽ നിന്ന് വ്യത്യസ്തമായി മൂന്ന് ഷിഫ്റ്റുകളിലായാണ് ഇത്തവണ പ്രവർത്തന സമയം ക്രമീകരിച്ചിരിക്കുന്നത്.-ആദ്യ ഷിഫ്റ്റ് 9:45 മുതൽ 2:15 വരെയും രണ്ടാമത്തെ ഷിഫ്റ്റ് രാവിലെ 10:15 മുതൽ 2:45 വരെയും മൂന്നാമത്തെ ഷിഫ്റ്റ് രാവിലെ 10:45 മുതൽ 3:15 വരെ യുമായാണ് ക്രമീകരിച്ചിരിക്കുന്നത്.ഓരോ സർക്കാർ ഏജൻസിക്കും ജോലിയുടെ സാഹചര്യങ്ങൾക്കും സ്വഭാവത്തിനും അനുസൃതമായി മേൽപ്പറഞ്ഞ സ്ലോട്ടുകളിൽ നിന്ന് ഔദ്യോഗിക പ്രവൃത്തി സമയം തിരഞ്ഞെടുക്കാമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue