കനത്ത മഴ: കുവെെത്തിലെ പല റോഡുകളിലും
വെള്ളക്കെട്ട്, മുന്നറിയിപ്പുമായി മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവെെത്തില്‍ പെയ്ത കനത്ത മഴയിൽ പല റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ജഹ്‌റ ഏരിയയിലെ അബ്ദുല്ല ബിൻ ജദാൻ സ്ട്രീറ്റ്, സിസ്ത് റിംഗ് റോഡിൽ നിന്ന് സലിൽ അൽ-ജഹ്‌റ കോംപ്ലക്‌സിലേക്കുള്ള എന്‍ട്രന്‍സ്‌, അൽ ജഹ്‌റ സ്റ്റേബിളിന് എതിർവശത്തുള്ള അൽ സാൽമി റോഡ്, ജഹ്‌റ ഗവർണറേറ്റിന്റെ സെക്യൂരിറ്റി ഡയറക്ടറേറ്റിനോട് ചേർന്നുള്ള റോഡ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ റോഡുകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാരും, കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

https://www.findinforms.com/2023/02/26/how-much-gold-jewelry-an-nri-can-carry-while-travelling-from-kuwait-to-india/

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version