കുവൈത്തിലെ അന്തരീക്ഷ വായു സുരക്ഷിതമല്ലെന്ന് വാർത്ത വ്യാജം;
മറുപടിയുമായി എണ്‍വയോണ്‍മെന്‍റ് പബ്ലിക്ക് അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്തിലെ വായു നിലവാരത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് എണ്‍വയോണ്‍മെന്‍റ് പബ്ലിക്ക് അതോറിറ്റി വ്യക്തമാക്കി. ക്യാൻസർ, അൽഷിമേഴ്‌സ്, കരൾ തകരാറുകൾ തുടങ്ങിയവയ്ക്ക് കാരണമാകുന്ന 37 വിഷ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ കുവൈത്തിലെ അന്തരീക്ഷത്തിലുള്ള പൊടി വിഷലിപ്തമാണെന്ന് യുഎസ്എ ടുഡേ ദിനപത്രത്തെ ഉദ്ധരിച്ചാണ് ഗ്രീൻ ലൈൻ ഗ്രൂപ്പ് സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചത്.

യുഎസ്എ ടുഡേ പത്രം വിശ്വസനീയമായ ഒരു ശാസ്ത്രീയ ആനുകാലികമല്ല. ഇതൊരു ശാസ്ത്രീയ ഉറവിടമായി കണക്കാക്കാൻ സാധിക്കാത്ത വാർത്താ പ്ലാറ്റ്ഫോമാണ്. ഈ പഠനം നടത്തിയ വർഷം, സാമ്പിളുകൾ ശേഖരിക്കുന്നതിനുള്ള രീതി, പൊടി സാമ്പിളുകൾ വിശകലനം ചെയ്യുന്നതിനുള്ള രീതി, അവ ശേഖരിച്ച സ്ഥലങ്ങൾ എന്നിവ ഗ്രീൻ ലൈൻ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. ഈ പഠനം പ്രസിദ്ധീകരിച്ച യു‌എസ്‌എ ടുഡേയുടെ ഇഷ്യൂ നമ്പർ ഗ്രീൻ ലൈൻ ഗ്രൂപ്പ് സൂചിപ്പിച്ചിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy