കുവൈത്ത് സിറ്റി :റമദാൻ വ്രതാനുഷ്ടാനത്തിന്റെ സമയ ദൈർഘ്യം ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ eid ഇടം പിടിച്ച് കുവൈത്തും. ഇത്തരത്തിൽ ഗൾഫിൽ രണ്ടാമതാണ് കുവൈത്ത്. അതോടൊപ്പം അറബ് ലോകത്ത് കുവൈത്ത് ഏഴാമതുമെത്തി. ശരാശരി പതിനാലര മണിക്കൂർ ആണ് ഈ വർഷം കുവൈത്തിലെ നോമ്പ് സമയമായി കണക്കാക്കുന്നത്. ഖത്തറാണ് ഈ സമയ ദൈർഘ്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്. 14 മണിക്കൂറും 15 മിനുട്ടും ആണ് ഇവിടുത്തെ നോമ്പ് സമയം. ഒമാൻ ( 14 മണിക്കൂർ 37 മിനിറ്റ് ) സൗദി അറേബ്യ, യു.എ.ഇ (14 മണിക്കൂർ 41 മിനിറ്റു) ബഹ്‌റൈൻ ( 14 മണിക്കൂർ 49 മിനിറ്റ്) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിൽ ഇത്തവണത്തെ നോമ്പിന്റെ സമയ ദൈർഘ്യം. കൊമോറോയിൽ ആണ് അറബ് മേഖലയിൽ ഏറ്റവും കുറഞ്ഞ നോമ്പ് സമയമുള്ളത്. ഇവിടെ 12 മണിക്കൂറും 37 മിനിറ്റുമാണ് നോമ്പെടുക്കേണ്ടത്. സോമാലിയ (13 മണിക്കൂറും 27 മിനിറ്റും) യമൻ (14 മണിക്കൂറും 7 മിനിറ്റും ) സുഡാൻ (14 മണിക്കൂറും 8 മിനിറ്റ് ) മൗറിറ്റാനിയ (14 മണിക്കൂറും 15 മിനിറ്റ് ) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ സമയക്രമങ്ങൾ. ആഗോള തലത്തിൽ നോമ്പിന് ഏറ്റവും സമയ ദൈർഘ്യം കുറവുള്ളത് ദക്ഷിണാഫ്രിക്ക, അർജന്റീന, ന്യൂസിലാൻഡ്, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് . ഏകാദേശം 11 മണിക്കൂർ മുതൽ 12 മണിക്കൂർ വരെയാണ് ഈ രാജ്യങ്ങളിൽ നോമ്പ് സമയം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue