കുവൈത്ത് സിറ്റി; കുവൈത്തിൽ തോണി മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ഖൈറാനിൽ വെള്ളിയാഴ്ച ആണ് അപകടം നടന്നത് expat. ചെറുതോണിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കണ്ണൂർ സ്വദേശിയായ സുകേഷ് വനാഡിൽ പുതിയവീട്( 44), പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി ( ടിജോ 29) എന്നിവരാണ് മരിച്ചത്. ലുലു എക്സ്ചേഞ്ച് കോപ്പറേറ്റ് മാനേജറാണ് സുകേഷ്, ലുലു എക്സ്ചേഞ്ചിലെ അക്കൗണ്ട് അസിസ്റ്റന്റ് മാനേജറാണ് ടിജോ. ഖൈറാൻ റിസേർട്ട് മേഖലയിലാണ് അപകടം നടന്നത്, ഉടൻ തന്നെ രക്ഷാപ്രവർത്തകരെത്തി രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR