കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ തോതിൽ മദ്യ ശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്തും liquor. ഏഷ്യക്കാരനായ പ്രവാസിയാണ് പ്രാദേശികമായി നിർമിച്ച നിരവധി ബോട്ടിൽ മദ്യവുമായി അഹ്‍മദി പൊലീസ് പട്രോൾ സംഘത്തിന്റെ പിടിയിലായത്. പ്രതിയെ നാടുകടത്താനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നതായാണ് വിവരം. സംശയാസ്‍പദമായ സാഹചര്യത്തിൽ വാഹനവുമായി എത്തിയ ഇയാൾ ഫഹാഹീലിൽ വെച്ച് പൊലീസ് സംഘത്തിന്റെ കണ്ണിൽപ്പെടുകയായിരുന്നു. പട്രോൾ വാഹനം കണ്ടതോടെ സ്ഥലത്തു നിന്ന് ധൃതിയിൽ രക്ഷപെടാൻ ശ്രമിച്ചതോടെ പൊലീസ് പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് നിരവധി ബാഗുകളിൽ നിറയെ മദ്യക്കുപ്പികൾ കണ്ടെടുത്തത്. ഇതോടെ പൊലീസ് അറസ്റ്റ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn