insurance auto കുവൈത്തിൽ വാഹന ഇൻഷുറൻസ് തുക പണമായി സ്വീകരിക്കരുതെന്ന് നിർദേശം; ഇലട്രോണിക് പേയ്മെന്റ് രീതികളിലേക്ക് മാറണം

കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹന ഇൻഷുറൻസ് തുക പണമായി സ്വീകരിക്കരുതെന്ന് നിർദേശം insurance auto. ഇതിന് പകരമായി ഇലട്രോണിക് പേയ്മെന്റ് രീതികളിലേക്ക് മാത്രമാണ് തുക ശേഖരണം പരിമിതപ്പെടുത്തണമെന്നാണ് നിർദേശം. അതോടൊപ്പം, ട്രാഫിക് അപകടങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഒരു സിവിൽ ലൈബലിറ്റി ഇൻഷുറൻസ് പോളിസിയുടെ വിതരണം നിയന്ത്രിക്കുന്നതിനുള്ള തീരുമാനവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.ഇൻഷുറൻസ് റ​ഗുലേറ്ററി യൂണിറ്റിന്റെ സുപ്രീം കമ്മിറ്റിയുടേതാണ് നിർദേശം.ഇതിൻ പ്രകാരം ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയും കോൺട്രാക്ടിം​ഗ് ബ്രോക്കറും ഏകീകൃത ഇൻഷുറൻസ് പോളിസി ഇഷ്യൂ ചെയ്യേണ്ടതുണ്ട്. കൂടാതെ, ഇൻഷുറൻസ് പോളിസി ഫോം ഭേദ​ഗതി ചെയ്യുന്നതും അതിൽ മറ്റ് വിവരങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്നത് അനുവദനീയമല്ലെന്നും അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Related Posts

Leave a Reply

Your email address will not be published. Required fields are marked *