കോഴിക്കോട്; കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി. താമരശ്ശേരി പരപ്പൻപൊയിൽ expat സ്വദേശി കുറുന്തോട്ടിക്കണ്ടി ഷാഫി, ഭാര്യ സനിയ എന്നിവരെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി സംഘം കടന്നുകളഞ്ഞു. ഷാഫിയെ വീട്ടിൽ നിന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചതിനിടെ സാനിയ തടയുകയായിരുന്നു. ഇതോടെ തന്നെയും കാറിലേക്ക് വലിച്ചിടുകയായിരുന്നു. കുറച്ചുദൂരം പോയ ശേഷമാണ് സാനിയയെ സംഘം വഴിയിൽ ഇറക്കിവിട്ടത്.പിന്നാലെ സനിയയാണ് പോലീസിൽ സംഭവം അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയാണ് സംഭവം. വീട്ടുവരാന്തയിൽ ഇരുന്ന് സംസാരിക്കുകയായിരുന്ന ഇവരെ ആയുധങ്ങളുമായെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. മുഖം മറച്ച് കാറിലെത്തിയ നാലംഗ സംഘമാണ് ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇവരെ കാറിൽ കയറ്റിയത്. വീട്ടുമുറ്റത്ത് ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തുനിന്നും തോക്കിന്റെ അടർന്നുവീണ ഭാഗം കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. ഷാഫിയും ഒരു സംഘവുമായി കുറച്ചുദിവസമായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. മൂന്നാഴ്ച മുൻപ് ഒരു സംഘം ഷാഫിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കുകയും അക്രമം നടത്തുകയും ചെയ്തിരുന്നു. ദുബായിൽ ബിസിനസ് നടത്തിയിരുന്നു ഷാഫി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. സംഭവത്തിൽ രണ്ടുപേർ പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn