കുവൈത്ത് സിറ്റി; കുവൈത്തിലെ കാറ്ററിംഗ് സ്ഥാപനത്തിനും മണി എക്സ്ചേഞ്ചിലും കവർച്ച നടത്തിയ theft കേസിലെ പ്രതി പിടിയിൽ. ജഹ്റ ഗവർണറേറ്റിലാണ് മോഷണം നടന്നത്. മോഷ്ണ സമയത്ത് ഇയാൾ തിരിച്ചറിയാതിരിക്കുന്നതിനായി മുഖം മറയ്ക്കുന്ന രീതിയിൽ സൺ ഗ്ലാസ് ധരിച്ചിരുന്നു. അതോടൊപ്പം തന്നെ അന്വേഷണം വഴിതെറ്റിക്കുന്നതിനായി മറ്റൊരു വാഹനത്തിന്റെ നമ്പർ പ്ലേറ്റാണ് ഇയാൾ ഉപയോഗിച്ചിരുന്ന വാഹനത്തിൽ ഘടിപ്പിച്ചിരുന്നത്. ജഹ്റ ഗവർണറേറ്റ് ഇൻവസ്റ്റിഗേഷൻ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളിലേക്ക് റഫർ ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn