കുവൈത്തിലെ ഫർവാനിയയിൽ കെട്ടിടത്തിന് തീപിടിച്ച് ഒമ്പത് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത് fire force. ആറാം നിലയിലായിരുന്ന തീ ബാൽക്കണിയിലൂടെ ഏഴാം നിലയിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ ഒമ്പത് പേരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഫർവാനിയ മേഖലയിലെ ഏഴ് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി രാവിലെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഫർവാനിയ, ജലീബ് അൽ-ഷുയൂഖ് അഗ്നിശമന കേന്ദ്രങ്ങളിൽ നിന്നുള്ള ഓപ്പറേഷൻ ടീം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn